കാഴ്ച്ചപ്പാടും ദൌത്യവും
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൻ്റെ കാഴ്ച്ചപാട് (Quality Policy)
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ഗുണമേന്മ പരിപാലന സംവിധാനം പ്രാവർത്തികമാക്കി കൊണ്ട് സേവനാവകാശികൾക്ക് മെച്ചപ്പെട്ട സേവനവും വികസന പദ്ധതികളും സമയബന്ധിതമായി നൽകി അവരുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സർവ പുരോഗതിയും ഉറപ്പുവരുത്തി ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ട് ഒരു ജനസൗഹൃദ പൗരകേന്ദ്രീകൃത കാര്യാലയമാക്കി പഞ്ചായത്തിനെ പരിവർത്തനപ്പെടുത്തുക എന്നതാണ് പഞ്ചായത്തിന്റെ ഗുണമേന്മ നയം
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission )
"സമ്പൂർണ്ണ ഗുണമേന്മ പരിപാലന സംവിധാനത്തിലൂടെ ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങളും വികസന പദ്ധതികളും ലഭ്യമാക്കി, ജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്തിന്റെ സർവതോന്മുഖ പുരോഗതിയും ഉറപ്പുവരുത്തുക. ജനസൗഹൃദവും പൗരകേന്ദ്രീകൃതവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തി, സാമൂഹിക നീതിയും സുസ്ഥിര വികസനവും പങ്കാളിത്ത ഭരണവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാ തദ്ദേശസ്വയംഭരണ സ്ഥാപനമായി പള്ളിപ്പാട് ഗ്രാമപഞ്ചായത്തിനെ വളർത്തിയെടുക്കുക."