കേരളോത്സവം 2026 സമാപന സമ്മോളനവും സമ്മാനദാനവും
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെ 2026 ലെ കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും 2026 ഒക്ടോബർ 31 ന് പള്ളിപ്പാട് ഹോളി എയ്ഞ്ചൽസ് പബ്ലിക് സ്കൂളിൽ വച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനിൽ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ നിന്നും വിജയിച്ച മത്സരാർഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണവും നടത്തി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി ഹരികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ റാണി രതീഷ്,എലിസബത്ത് ചാക്കോ,അനീഷ മനോഹർ, അനിൽ കുമാർ ,ശ്യാം ശങ്കർ വിഎസ്, സഹദേവൻ, സി അജിത്ത്, ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചvയോഗത്തിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃതജ്ഞത അറിയിച്ചു