ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പളളിപ്പാട് പഞ്ചായത്ത്

പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിൽ നിലവിൽ 14 വാർഡുകളാണുള്ളത്. പന്ത്രണ്ടാം വാർഡായ മരങ്ങാട്ടുവിളയെ പ്രതിനിധീകരിക്കുന്ന കീച്ചേരിൽ ശ്രീകുമാർ ആണ് പഞ്ചായത്ത് പ്രസിഡൻ്റ്. പതിമൂന്നാം വാർഡ് പേർക്കാടിൽ നിന്നുള്ള മിനി കൃഷ്ണകുമാർ വൈസ് പ്രസിഡൻ്റായി പ്രവർത്തിക്കുന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരുടെ ചുമതലകൾ വഹിക്കുന്നത് രണ്ടാം വാർഡായ പുല്ലമ്പടയിൽ നിന്നുള്ള ഷൈമ എസ്. (ക്ഷേമകാര്യം), പത്താം വാർഡായ തെക്കേക്കര കിഴക്കിൽ നിന്നുള്ള അനിൽ തോമസ് (വികസനം), എട്ടാം വാർഡായ കോട്ടയ്കകം പടിഞ്ഞാറിൽ നിന്നുള്ള രാധിക രാധാകൃഷ്ണൻ (ആരോഗ്യ വിദ്യാഭ്യാസം) എന്നിവരാണ്. ഇതിനുപുറമെ, മറ്റ് പഞ്ചായത്ത് അംഗങ്ങളായി ഒന്നാം വാർഡായ വഴുതാനത്ത് നിന്ന് റാണി രതീഷ്, മൂന്നാം വാർഡ് വടക്കേക്കര കിഴക്കിൽ നിന്ന് ഷീല മോഹൻ, നാലാം വാർഡ് കൊട്ടന്താറിൽ നിന്ന് എലിസബത്ത് ചാക്കോ, അഞ്ചാം വാർഡ് കുരിത്തറയിൽ നിന്ന് സി. അജിത്ത്, ആറാം വാർഡ് കോട്ടയ്കകത്ത്...

കീച്ചേരിൽ ശ്രീകുമാർ

പ്രസിഡൻ്റ്

മിനി കൃഷ്ണകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിൽ തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈമാ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധിക രാധാകൃഷ്ണൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീനമേൾ ജെ

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 സ്ഥലം : പളളിപ്പാട് ഗ്രാമ പഞ്ചായത്ത് കാർത്തികപ്പളളി താലൂക്ക് ആലപ്പുഴ ജില്ല, കേരളം.വാര്‍ഡുകള്‍ : 14 ,  നിയമസഭാ മണ്ഡലം : ഹരിപ്പാട് , ലോകസഭാ മണ്ഡലം : ആലപ്പുഴവില്ലേജുകള്‍ : പളളിപ്പാട്ആകെ ജനസംഖ്യ (2011) : 24624വിസ്തീർണ്ണം : 11.70 ച.കി.  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പളളിപ്പാട് ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം

പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് സമ്പന്നമായ ചരിത്ര-സാംസ്കാരിക പൈതൃകമുള്ള പ്രദേശമാണ്. പണ്ടുകാലത്തെ ബുദ്ധവിഹാരങ്ങളുടെയും വിശാലമായ പാടശേഖരങ്ങളുടെയും സാന്നിധ്യത്തിൽ നിന്നാണ് “പള്ളിപ്പാട്” എന്ന പേര് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. കായംകുളം രാജാവിന്റെ മന്ത്രിമുഖ്യനായ വെട്ടിവിളയിൽ യജമാനന്റെ പ്രധാന വാസസ്ഥലമായിരുന്ന ഈ പ്രദേശം, പിന്നീട് മാർത്താണ്ഡവർമ്മയുടെ വിജയത്തോടെ അകവൂർ മനയുടെ അധീനതയിലായി. തിരുവിതാംകൂറിലെ കാർത്തികപ്പള്ളി ഡിസ്ട്രിക്ടിലെ പ്രധാന ഭരണവിഭാഗമായിരുന്ന പള്ളിപ്പാട്, തള്ളിക്കൽ ക്ഷേത്രം, കരിമ്പാലിൽ കോയിക്കൽ കൊട്ടാരം, സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി, പുരാതന മുസ്ലിം പള്ളി തുടങ്ങിയ മത-ചരിത്ര സ്മാരകങ്ങളാൽ ശ്രദ്ധേയമാണ്. സാമൂഹിക പരിഷ്കർത്താവ് ടി.കെ. മാധവന്റെ പ്രവർത്തനഭൂമിയായ ഇവിടം, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, , മഞ്ഞാലിൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളിലൂടെ ശ്രദ്ധേയമായി.

കൂടുതൽ വായിക്കുക