പളളിപ്പാട് ഗ്രാമ പഞ്ചായത്തിൻ്റെ ചരിത്രം
പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് സമ്പന്നമായ ചരിത്ര-സാംസ്കാരിക പൈതൃകമുള്ള പ്രദേശമാണ്. പണ്ടുകാലത്തെ ബുദ്ധവിഹാരങ്ങളുടെയും വിശാലമായ പാടശേഖരങ്ങളുടെയും സാന്നിധ്യത്തിൽ നിന്നാണ് “പള്ളിപ്പാട്” എന്ന പേര് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. കായംകുളം രാജാവിന്റെ മന്ത്രിമുഖ്യനായ വെട്ടിവിളയിൽ യജമാനന്റെ പ്രധാന വാസസ്ഥലമായിരുന്ന ഈ പ്രദേശം, പിന്നീട് മാർത്താണ്ഡവർമ്മയുടെ വിജയത്തോടെ അകവൂർ മനയുടെ അധീനതയിലായി. തിരുവിതാംകൂറിലെ കാർത്തികപ്പള്ളി ഡിസ്ട്രിക്ടിലെ പ്രധാന ഭരണവിഭാഗമായിരുന്ന പള്ളിപ്പാട്, തള്ളിക്കൽ ക്ഷേത്രം, കരിമ്പാലിൽ കോയിക്കൽ കൊട്ടാരം, സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി, പുരാതന മുസ്ലിം പള്ളി തുടങ്ങിയ മത-ചരിത്ര സ്മാരകങ്ങളാൽ ശ്രദ്ധേയമാണ്. സാമൂഹിക പരിഷ്കർത്താവ് ടി.കെ. മാധവന്റെ പ്രവർത്തനഭൂമിയായ ഇവിടം, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്, , മഞ്ഞാലിൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളിലൂടെ ശ്രദ്ധേയമായി.
കൂടുതൽ വായിക്കുക