ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
സ്ഥാപന ഘടന

🏛️ ഗ്രാമപഞ്ചായത്തിൻ്റെ

 സ്ഥാപന ഘടന

ജനങ്ങളുടെ ക്ഷേമത്തിനായി • വികസനത്തിനായി • സുതാര്യ ഭരണത്തിനായി


👥 ഗ്രാമപഞ്ചായത്ത് 


 

പ്രസിഡൻ്റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ് . വികസന പ്രവർത്തനങ്ങൾക്കും ,സാമ്പത്തിക കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.

 

വൈസ് പ്രസിഡൻ്റ്

പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്. കൂടാതെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായിരിക്കും വൈസ് പ്രസിഡന്റ്.

 

സ്ഥിരം സമിതികൾ

വികസനം, ധനകാര്യം, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതികൾ.



 

വികസന സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനവും ഉൽപ്പാദന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സമിതിയുടെ കീഴിലാണ് വരുന്നത്. കൃഷി, മൃഗസംരക്ഷണം, മണ്ണ്-ജല സംരക്ഷണം, ചെറുകിട വ്യവസായങ്ങൾ, സാമൂഹിക വനവൽക്കരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നിവയാണ് ചുമതലകൾ

 

.

 

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഈ സമിതിയാണ്. പഞ്ചായത്തിന്റെ ബജറ്റ് തയ്യാറാക്കുക, വരവ്-ചെലവ് കണക്കുകൾ പരിശോധിക്കുക, നികുതി പിരിവ് ഊർജ്ജിതമാക്കുക, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക എന്നിവയാണ് ചുമതലകൾ

 

ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി

ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും   വിദ്യാഭ്യാസ പുരോഗതിയും ഈ സമിതിയുടെ ചുമതലയിലാണ്.പൊതുജനാരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണ പദ്ധതികൾ (ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഉൾപ്പെടെ), കുടിവെള്ള വിതരണം, പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ.

 

ക്ഷേമകാര്യ കമ്മിറ്റി

പഞ്ചായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം.ദാരിദ്ര്യ നിർമ്മാർജ്ജനം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, ഭവന നിർമ്മാണ പദ്ധതികൾ വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമുള്ള സഹായങ്ങൾ ഉറപ്പാക്കൽ.

 

മറ്റ് ഉപസമിതികൾ

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു.



💼 പഞ്ചായത്ത് ഉദ്യോഗസ്ഥർ 


 

പഞ്ചായത്ത് സെക്രട്ടറി

ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന ഭരണനിർവഹണത്തിനും, പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും, നിയമപരവും സാമ്പത്തികവുമായ കാര്യങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഉത്തരവാദിയായ ഉദ്യോഗസ്ഥനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി

 

 

അസിസ്റ്റൻ്റ് സെക്രട്ടറി

ഗ്രാമപഞ്ചായത്തിന്റെ ഭരണകാര്യങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി സെക്രട്ടറിയെ സഹായിക്കുകയും, ഓഫീസ് പ്രവർത്തനങ്ങളും പൊതുസേവനങ്ങളും സുഗമമായി ഏകോപിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അസിസ്റ്റന്റ് സെക്രട്ടറി

 

ഹെഡ് ക്ലാർക്ക്

 

ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവിധ ഭരണപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്ത് ഓഫീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് ഹെഡ് ക്ലാർക്ക്

 

അക്കൗണ്ടൻ്റ്

ഗ്രാമപഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ, ധനകാര്യ രേഖകൾ, ബജറ്റ്, ഓഡിറ്റ് എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്ത് പഞ്ചായത്തിന്റെ സാമ്പത്തിക ക്രമീകരണം ഉറപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്റ്..

 

സീനിയർ ക്ലർക്ക്

ഗ്രാമപഞ്ചായത്ത് ഓഫീസിലെ വിവിധ ഭരണപരവും സേവനപരവുമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥനാണ് സീനിയർ ക്ലർക്ക്

 

 ക്ലർക്ക്

ഗ്രാമപഞ്ചായത്ത് ഓഫീസിലെ രേഖാ പരിപാലനം, നികുതി പിരിവ്,  ഫയൽ നടപടികൾ, പൊതുജനസേവനങ്ങൾ എന്നിവ കാര്യക്ഷമമായി നിർവഹിച്ച് ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്ന ഉദ്യോഗസ്ഥനാണ് ക്ലർക്ക്.

 

ഓഫീസ് അറ്റൻ്റ്ൻ്റ്

 

ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിനാവശ്യമായ സഹായ സേവനങ്ങൾ നൽകുകയും ചെയ്യുന്ന ജീവനക്കാരനാണ് ഓഫീസ് അറ്റൻഡന്റ്.



🎯 പ്രധാന ലക്ഷ്യങ്ങൾ

👨‍👩‍👧‍👦 ജനങ്ങളുടെ ക്ഷേമം
📈 സുസ്ഥിര വികസനം
❤ സാമൂഹിക സുരക്ഷ
✔ ജനകേന്ദ്രീകൃത ഭരണം